News >> 50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞു: യൂനിസെഫ് റിപ്പോർട്ട് 2015


1990-നും 2015-നുമിടയില്‍ ഏതാണ്ട് 50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നും, 5 വയസ്സിന് താഴെയുള്ള 236 ദശലക്ഷം കുട്ടികൾ തടയാനാകുമായിരുന്ന കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ടെന്നും സെപ്റ്റംബര്‍ 9-ന് പുറത്തുവിട്ട UNICEF റിപ്പോർട്ടില്‍  പറയുന്നു.

കുട്ടികളുടെ മരണനിരക്ക് ആഗോളാടിസ്ഥാനത്തില്‍ ഇരട്ടി കുറഞ്ഞിട്ടുണ്ടെന്നും ഈ മാസാവസാനം ലോകനേതാക്കള്‍ അംഗീകരിക്കാന്‍ പോകുന്ന "സുസ്ഥിര വികസന ലക്ഷ്യ"മനുസരിച്ച്, 2030-ടെ 38 ദശലക്ഷം കുട്ടികളുടെ ജീവിതങ്ങൾകൂടി രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നും യൂനിസെഫ് പ്രത്യാശ പ്രകടിപ്പിച്ചു.

Source: Vatican Radio