News >> പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന പോര്‍സ്യൂങ്കുള തീര്‍ത്ഥാടനം : പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി
പോര്‍സ്യൂങ്കുളയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി. അസ്സീസിയിലെ ആശ്രമശ്രേഷ്ഠനാണ് പാപ്പായുടെ തീര്‍ത്ഥാടനത്തിന്‍റെ വിശദാംശങ്ങള്‍ ജൂലൈ 20-ാം തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയത്.ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയാണ് അസ്സീസിയിലെ വിഖ്യാതമായ കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനടയിലേയ്ക്ക്, പോര്‍സ്യൂങ്കുളയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടനം നടത്തുന്നത്. പ്രാദേശിക സമയം വൈകുന്നേരം 3.40-ന് അസ്സീസി പട്ടണപ്രാന്തത്തിലുള്ള മാരത്തോണ്‍ താഴ്വാരത്തെ 'മിഗഗേലി' സ്പേര്‍ട്സ് മൈതാനിയില്‍ പാപ്പാ വത്തിക്കാനില്‍നിന്നും ഹെലികോപ്ടറില്‍ വന്നിറങ്ങും.അസ്സീസി-നൊചേരാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോമിനിക്ക് സൊറെന്തീനോ, ഉമ്പ്രിയ പ്രവിശ്യയുടെ പ്രസിഡന്‍റ് കന്ത്യൂഷിയ മരീനി, പെറൂജിയയുടെ പ്രീഫെക്ട് റഫയേല്‍ കനിസാരോ, അസ്സീസിയുടെ മേയര്‍ സ്റ്റെഫാനിയ പ്രൊയേത്തി എന്നീ സമൂഹ്യപ്രമുഖര്‍ ചേര്‍ന്ന് പാപ്പായെ വരവേല്ക്കും. അവിടെന്നും പേര്‍സീങ്ക്യൂളയിലേയ്ക്കുള്ള ചെറിയദൂരം (ഒരു കിലോമീറ്ററില്‍ താഴെ) പാപ്പാ കാറിലാണ് യാത്രചെയ്യുന്നത്.'പോര്‍സ്യൂങ്കുള' അനുതാപത്തിന്‍റെ തിരുനടയില്‍ ആദ്യം ഏതാനും സമയം മൗനപ്രാര്‍ത്ഥനയില്‍ പാപ്പാ ചെലവഴിക്കും, തുടര്‍ന്ന് മത്തായിയുടെ സുവിശേഷഭാഗത്തെ (മത്തായി 18, 21-35) ആധാരമാക്കിയുള്ള കാരുണ്യത്തിന്‍റെ വിചിന്തനം സമ്മേളിച്ചിരിക്കുന്ന ജനങ്ങള്‍ക്കായി നടത്തും, പിന്നെ ബസിലിക്കയ്ക്ക് പുറത്തു സമ്മേളിച്ചിരിക്കുന്ന വിശ്വാസികളെയും പാപ്പാ അഭിവാദ്യംചെയ്യും. അതിനുശേഷം അടുത്തുള്ള ആതുരാലയത്തിലെ (Infirmary) അന്തേവാസികളെ സന്ദര്‍ശിക്കും. അതിന്‍റെ ഉത്തരവാദിത്വംവഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായും പാപ്പാ കൂടിക്കാഴ്ച നടത്തും. ഇവയാണ് മൂന്നു മണിക്കൂര്‍മാത്രം നീളുന്ന പോര്‍സ്യൂങ്കുള തീര്‍ത്ഥാടനത്തിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധേയമാകുന്ന പരിപാടികള്‍.വൈകുന്നരം 6 മണിയോടെ പോര്‍സ്യൂങ്കുളയിലെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തോടു യാത്രപറഞ്ഞ് കാറില്‍ സ്പോര്‍ട്സ് മൈതാനിയിലെത്തുന്ന പാപ്പാ, ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കു മടങ്ങും.Source: Vatican Radio