News >> "Dei Vultum Quaerere" ("ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കാന്‍") : പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം ജൂലൈ 22 വെള്ളിയാഴ്ച പ്രകാശനംചെയ്യപ്പെടും.
"Dei Vultum Quaerere", "ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കാന്‍...!" പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം ജൂലൈ 22-ാം തിയതി, വെള്ളിയാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്യപ്പെടും. സഭയിലെ സന്നിസിനികള്‍ക്കുള്ള പ്രമാണരേഖയാണ് ലത്തീന്‍ ഭാഷയില്‍ "Dei Vultum Quaerere" എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 12-മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനംചെയ്യപ്പെടുമെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസെ റോഡ്രിഗ്സ് കര്‍ബാലോ കപ്പൂച്ചിന്‍ ജൂലൈ 20-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.Source: Vatican Radio