News >> മെത്രാന്മാര്‍ ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക - പാപ്പാ


ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് മെത്രാന്മാരുട‌െ പ്രഥ മവും പകരം വയ്ക്കാനാവാത്തതുമായ ദൗത്യമെന്ന് മാര്‍പ്പാപ്പാ.

മെത്രാനടുത്ത കടമകളെക്കുറിച്ചുള്ള ആഴമായ പഠനത്തിനും പര്സപര ആശയ വിനിമയത്തിനുമായി, മെത്രാന്മാര്‍ക്കായുള്ള സംഘത്തിന്‍റെയും പൗര്സത്യസഭകള്‍ ക്കായുള്ള സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ റോമില്‍ സമ്മേളിച്ചിരിക്കുന്ന,  ഇക്കൊല്ലം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 130 ഓളം മെത്രാന്മാരെ വ്യാഴാഴ്ച (10/10/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

സഭാസൗധത്തെയാകമാനം താങ്ങിനിറുത്തുന്ന യാഥാര്‍ത്ഥ്യം, അതായത്, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന വസ്തുത പ്രഘോഷിക്കുകയെന്ന ദൗത്യം മെത്രാന്മാരില്‍ നിക്ഷിപ്തമാണെന്ന് പാപ്പാ വ്യക്തമാക്കി. ഇന്നത്തെ ലോകത്തില്‍ ഈ പ്രഘോ ഷണം അനായസകരമായ ഒരു ദൗത്യമല്ലയെന്നതും പാപ്പാ അനുസ്മരിച്ചു.

അകലെയുള്ളതിനെ അടുപ്പിക്കുകയും,  അടു ത്തിരിക്കുന്നതിനെ അകറ്റുകയും ചെയ്യുന്ന ആഗോളവത്ക്കരണമുയര്‍ത്തുന്ന വെല്ലു വിളികള്‍, അസ്വസ്ഥജനകമായ കുടിയേറ്റ പ്രശ്നങ്ങള്‍, ദീര്‍ഘ വീക്ഷണമില്ലാതെയുള്ള ചൂഷണത്തിന്‍റെ ഫലമായി പ്രകൃതി നേരിടുന്ന ഭീഷണി തുട ങ്ങിയ പ്രശ്നങ്ങള്‍ പാപ്പാ  അനുസ്മരിച്ചു.

മെത്രാനുള്ള ദൗത്യങ്ങളില്‍, ആദ്ധ്യാത്മിക നിയന്താവായിരിക്കുക, മതബോധ കനായിരിക്കുക, പ്രേഷിതനായിരിക്കുക എന്നിവയെക്കുറിച്ച്  പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

Source: Vatican Radio