News >> നസ്രാണി പൈതൃകം ശ്രദ്ധേയമായി
തൃശൂർ: നസ്രാണികലകൾ ഒറ്റവേദിയിൽ അരങ്ങേറിയത് ശ്രദ്ധേയമായി. നസ്രാണി കലകൾ ഈ കാലഘട്ടത്തിലും സന്മാർഗത്തിന്റെ ഉൾക്കാഴ്ച തുറക്കുന്ന വാതിലുകളാണെന്ന് ഉദ്ഘാടകൻ ഫാ. റാഫേൽ ആക്കമറ്റത്തിൽ അഭിപ്രായപ്പെട്ടു. മണ്ണൂത്തി ഇടവകയിലെ നൂറിലധികം കലാകാരന്മാരുടെ പ്രയത്‌നഫലമായിട്ടാണ് നസ്രാണി പൈതൃകം അരങ്ങേറിയത്. പുത്തൻതലമുറയ്ക്ക് പരിചിതമല്ലാത്ത പല കലകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു. കാലം മാറുമ്പോൾ നസ്രാണി കലാപൈതൃകം കാത്തുസൂക്ഷിക്കാൻ പുത്തൻ തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നസ്രാണി പൈതൃകം ഒരുക്കിയതെന്ന് വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ഫെക്‌സിൻ കൂത്തൂർ, ലിസി ജോൺസൺ എന്നിവർ പ്രസംഗിച്ചു.
Source: Sunday Shalom