News >> ദൈവസ്നേഹം പ്രഘോഷിക്കുന്ന കുടുംബം സന്തോഷഭരിതം, സന്തുലിതം, ദൈവസാന്നിധ്യവസിതം


സന്തോഷഭരിതവും സന്തുലിതവും ദൈവസാന്നിധ്യവസിതവുമായ കുടുംബം അതിനാല്‍ത്തന്നെ സകലരോടും ദൈവസ്നേഹം പ്രഘോഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വിവാഹമെന്ന കൂദാശ അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ ദമ്പതികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സില്‍ ഹെ൯റി കെഫാരെല്‍ എന്ന വൈദികന്‍ 1938- ല്‍ സ്ഥാപിച്ച അല്മായ പ്രസ്ഥാനമായ "ഏക്വിപ് നോത്ര് ദാമി"ലെ  നാനൂറോളം പേരുടെ സംഘത്തെ വത്തിക്കാനില്‍ വ്യാഴാഴ്ച (10/10/15) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

    മറ്റു കുടുംബങ്ങളോട് യേശുക്രിസ്തുവിനെ പ്രഘോഷിക്കാനും ആ കുടുംബങ്ങള്‍ക്ക് താങ്ങായിത്തീരാനും പ്രചോദനം പകരാനും അവയെ ശക്തിപ്പെടുത്താനും ക്രൈസ്തവദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട സാധ്യതകള്‍ ഉണ്ടെന്ന് പാപ്പാ അനുസ്മ രിച്ചു.

     കുടുംബപ്രാര്‍ത്ഥനകളുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ക്രൈസ്തവരുടെ വിശ്വാസത്തെയും പ്രത്യാശയെയും എന്നും പരിപോഷിപ്പിച്ചിരുന്ന മനോഹരവും അവശ്യവുമായ പാരമ്പര്യ കുടുംബപ്രാര്‍ത്ഥനകള്‍, നിര്‍ഭാഗ്യവശാല്‍, ലോകത്തിന്‍റെ പലഭാഗങ്ങളിലും ഉപേക്ഷിക്കപ്പെട്ടിരിക്കയാണെന്ന വസ്തുത അനുസ്മരിച്ചു.

     തൊഴിലില്ലായ്മ, ദാരിദ്ര്യം, അനാരോഗ്യം, മരണം, തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മുറിവേറ്റ കുടുംബങ്ങളുടെ ചാരെ ആയിരി ക്കുന്നത് തുടരാന്‍ പാപ്പാ ഏക്വിപ് നോത്ര് ദാമിലെ അംഗങ്ങള്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.

     ഉപേക്ഷിക്കപ്പെടുകയൊ, വഞ്ചിക്കപ്പെട‌ുകയൊ, സ്നേഹത്തില്‍ പരാജയം സംഭവിക്കുകയൊ ചെയ്യുന്നവരുടെ വേദന മറ്റാരേയുംകാള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നത്  ഐക്യവും ആനന്ദവുമുള്ള ദമ്പതികള്‍ക്കാണെന്നും പാപ്പാ പറഞ്ഞു.

Source:Vatican Radio