News >> അവേപ്രൊയില്‍ പുതിയ 9 നിയമനങ്ങള്‍ Agency for the Evaluation and Promotion of Quality in Ecclesiastical Universities and Faculties (AVEPRO)
സഭയുടെ കീഴില്‍ വരുന്ന സര്‍വ്വകലാശാലകളുടെയും വിദ്യാപീഢങ്ങളുടെയും നിലവാരം പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായു രൂപം കൊടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിന്‍റെ ഭരണസമിതിയിലേക്ക് പുതിയ 9 അംഗങ്ങളെ ഫ്രാന്‍സീസ പാപ്പാ തിങ്കളാഴ്‍ച (25/07/16) നാമനിര്‍ദ്ദേശം ചെയ്തു. AVEPRO അവേപ്രൊ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തിന്‍റെ പ്രസിഡന്‍റായ ഈശോസഭാ വൈദികന്‍ ഫ്രാങ്കൊ ഇമോദ ഉള്‍പ്പടെയുള്ള ഈ 9 പേരുടെ കാലാവധി 5 വര്‍ഷമാണ്. 2007 സെപ്റ്റംബര്‍ 19 ന് ബൈനഡിക്ട് പതിനാറാമന്‍ പാപ്പായാണ് AVEPROയ്ക്ക് രൂപം നല്കിയത്.Source: Vatican Radio