News >> മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് ചലച്ചിത്രോത്സവം
വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് ഒരു ചലച്ചിത്രോത്സവത്തിന് ഇക്കൊല്ലം ആഗസ്റ്റ് 26 ന് കല്‍ക്കട്ടയില്‍ തുടക്കമാകും.മദര്‍തെരേസ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, അഥവാ, മദര്‍ തെരേസ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സംരംഭം ആറു മാസം നീളും.എം ടി ഐ എഫ് എഫ് (MTIFF) എന്നതാണ് ഇതിന്‍റെ ആംഗല ചുരുക്കസംജ്ഞ.ഇന്ത്യയില്‍ നൂറിടങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രോത്സവം മറ്റ് 50 നാടുകളിലും അരങ്ങേറും.അഗതികളുടെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ ജീവിതം പ്രബോധനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകൃതമായിരിക്കും ഈ ചലച്ചിത്രോത്സവമെന്ന് ഇതിനു നേതൃത്വം നല്കുന്ന സുനില്‍ ലൂക്കാസ് വെളിപ്പെടുത്തി.ആഗോള കത്തോലിക്കാ വിനിമയ സമിതിയുടെ, അഥവാ, വേള്‍ഡ് കാത്തലിക് അസോസ്സിയേഷന്‍റെ ഇന്ത്യാഘടകം ആണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ വച്ചായിരിക്കും വാഴ്‍ത്തപ്പെട്ട മദര്‍തെരേസ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുക.Source: Vatican Radio