News >> ഫ്രാൻസിൽ ദിവ്യബലിയുടെ ഇടയിൽ ആക്രമണം: വൈദികൻ കൊല്ലപ്പെട്ടു

റൗവൻ: ആയുധധാരികളായ രണ്ടുപേർ വടക്കൻ ഫ്രാൻസിലെ ദൈവാലയത്തിൽ നടത്തിയ ആക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. ദിവ്യബലിയ്ക്കിടെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ വൈദികനെയും രണ്ട് സിസ്റ്റർമാരെയും കുറച്ച് വിശ്വാസികളെയും ബന്ദികളാക്കുകയായിരുന്നു. തുടർന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമികൾ കൊല്ലപ്പെട്ടു. ദൈവാലയത്തിന്റെ ഉള്ളിൽ നിന്നാണ് വൈദികന്റെ മൃതദേഹം ലഭിച്ചത്. ആക്രമത്തിനുള്ള കാരണമൊ അക്രമികളെക്കുറിച്ചുള്ള വിവിരങ്ങളൊ ഇതുവരെ ലഭ്യമായിട്ടില്ല. Source: Sunday Shalom