News >> ഫ്രാന്‍സീസ് പാപ്പായുടെ പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം
ഫ്രാന്‍സീസ് പാപ്പാ പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ബുധനാഴ്ച (27/07/16) ആരംഭിക്കും. പോളണ്ടിലെ ക്രക്കോവ് പട്ടണം വേദിയാക്കി, ആഗോളസഭാതലത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ ഈ പഞ്ചദിന സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം.പാപ്പായുടെ, ഞായറാഴ്ച സമാപിക്കുന്ന ഈ ഇടയസന്ദര്‍ശനം ക്രക്കോവ്, ചെസ്തക്കോവ, ഓഷ്വിയെചിം എന്നീ പട്ടണങ്ങളില്‍ ഒതുങ്ങിനില്ക്കും ബുധനാഴ്ച റോമിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 5.30ന് ആണ് ഫ്രാന്‍സീസ് പാപ്പാ റോമിനടുത്തുള്ള ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അല്‍ ഇത്താലിയയുടെ വ്യോമയാനത്തില്‍, എയര്‍ബസ് 321 ല്‍, ക്രക്കോവിലേക്കു പുറപ്പെടുക. ഇന്ത്യയിലെ സമയം രാത്രി 7.30 ഓടെ പാപ്പാ ക്രക്കോവില്‍ എത്തിച്ചേരും. നാസികള്‍ യഹൂദരെ കൂട്ടക്കുരുതികഴിച്ച ഓഷ്വ്വിറ്റ്സ്-ബിര്‍ക്കെനവു തടങ്കല്‍ പാളയങ്ങള്‍ സന്ദര്‍ശനം പാപ്പായുടെ സന്ദര്‍ശനാജണ്ടയില്‍ ഉണ്ട്. ശനിയാഴ്ച യുവജനങ്ങളുമൊത്തുള്ള പ്രാര്‍ത്ഥനാ ജാഗരം, ഞായറാഴ്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന്‍റെ സമാപനംകുറിക്കുന്ന സാഘോഷമായ ദിവ്യബലിയര്‍പ്പണം എന്നിവയാണ് പാപ്പായുടെ മുഖ്യപരിപാടികള്‍.ഈ ഇടയസന്ദര്‍ശനവേളയില്‍ പാപ്പാ വ്യോമകരമാര്‍ഗ്ഗങ്ങളിലൂടെ മൊത്തം 2500 ഓളം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio