News >> യുവതയ്ക്ക് മാര്‍പ്പാപ്പായുടെ ആശിസ്സുകള്‍
പോളണ്ടിലെ ക്രക്കോവ് നഗരത്തിലേക്ക് വിശ്വാസതീര്‍ത്ഥാടനം നടത്തുന്ന യുവതീയുവാക്കള്‍ക്ക് മാര്‍പ്പാപ്പായുടെ ആശിസ്സുകള്‍. ചൊവ്വാഴ്ച (26/07/16) മുതല്‍ ഞായറാഴ്ചവരെ (31/07/16) നീളുന്ന മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന യുവതയ്ക്ക് ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (25/07/16) ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആശീര്‍വ്വാദമേകിയത്. പ്രിയ യുവജനമെ, വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥാടനമായി ഭവിക്കുന്നതിന് ക്രക്കോവിലേക്കുള്ള നിങ്ങളുടെ യാത്രയെ ഞാന്‍ ആശീര്‍വ്വദിക്കുന്നു എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Source: Vatican radio