News >> മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് തിരശ്ശീല ഉയരുന്നു
ആഗോളസഭാതലത്തിലുള്ള മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് പോളണ്ടിലെ ക്രക്കോവ് നഗരത്തില്‍ തിരശ്ശീല ഉയര്‍ന്നു. ചൊവ്വാഴ്ച(26/07/16) സാഘോഷമായ സമൂഹദിവ്യബലിയോടെ തുടക്കംകുറിക്കപ്പെട്ട ഈ യുവജനോത്സവത്തില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി, മലയാളികളുള്‍പ്പടെ 30ലക്ഷം പേര്‍ പങ്കുകൊള്ളുമെന്നാണ് കണക്കാക്കാപ്പെടുന്നത്. ഞായറാഴ്‍ച ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യപൂജയോടെ ഈ യുവജനസംഗമം സമാപിക്കും.കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി ആചരിക്കപ്പെടുന്ന ഈ വര്‍ഷത്തിലെ ഈ യുവജനസംഗമത്തിന്‍റെ വിചിന്തന പ്രമേയം, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഏഴാമത്തെതായ ഈ വാക്യമാണ്:
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും.Source: Vatican Radio