News >> വിദ്വേഷത്തെ അതിജീവിക്കുന്ന സ്‌നേഹം
ബാറ്റൻ റോഗ്: പ്രാർത്ഥനയാണ് ദുരന്തങ്ങളോടുള്ള ഏറ്റവും ശക്തമായ പ്രത്യുത്തരമെന്ന് ബാറ്റൻ റോഗ് ബിഷപ് റോബർട്ട് മ്യുൻച്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്.ദുരന്തങ്ങളിൽ നിന്ന് എന്ത് നന്മയാണ് ഉണ്ടാവുക എന്ന ചോദ്യത്തിന് ദൈവവചനത്തിന് മാത്രമാണ് ഉത്തരം നൽകാൻ സാധിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. നമ്മുടെ വിശ്വാസത്തെ ഇളക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധഗ്രന്ഥത്തിന് മാത്രമാണ് നൽകാൻ സാധിക്കുന്നത്. കർത്താവായ യേശു ക്രിസ്തു തന്നെയാണ് അതിനുള്ള ഉത്തരം. യേശുവിൽ ആത്യന്തികമായി പ്രത്യാശ നിരാശയ്ക്കുമേൽ വിജയം വരിക്കുന്നു. സ്‌നേഹം വിദ്വേഷത്തിനുമേലും പുനരുത്ഥാനം മരണത്തിനുമേലും വിജയം വരിക്കുന്നു; ബിഷപ് വ്യക്തമാക്കി.ഒരു കറുത്ത വർഗക്കാരന് പോലീസ് വെടിവെയ്പ്പിൽ മാരകമായി പരിക്കേറ്റതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിലാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനം യാഥാർത്ഥ്യമാകുന്നതിനായി രൂപതാതലത്തിൽ പ്രാർത്ഥനാവാരം ആചരിക്കാനും തീരുമാനിച്ചു.Source: Sunday Shalom