News >> ക്രാക്കോവിൽ യുവജന സംഗമത്തിന് തിരിതെളിഞ്ഞു
ക്രാക്കോ: ബ്ലോണിയ പാർക്കിൽ ലോകയുവജനത്തിന് തിരിതെളിഞ്ഞു. ഇനി യുവജനങ്ങളുടെ ആത്മീയോത്സവത്തിന്റെ ദിനങ്ങൾ. അഭൂതപൂർവ്വമായ യുവജന സഞ്ചയമാണ് ബൊളോണിയ പാർക്ക് ദർശിച്ചത്. ജനങ്ങൾ എല്ലായിടത്തും യുവജനങ്ങളെ ആവേശപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇടവിട്ട് ചന്നം പിന്നം പെയ്യുന്ന മഴനൂലുകൾ യുവതയുടെ ആവേശം തെല്ലും കെടുത്തുന്നില്ല. സ്വന്തം രാജ്യത്തിന്റെ ദേശീയ പതാക ഏന്തിയും പരമ്പരാഗത വസ്ത്രം ധരിച്ചും വാദ്യോപകരണങ്ങൾ വായിച്ചുമാണ് യുവജനങ്ങൾ കൂട്ടം കൂട്ടമായി എത്തിച്ചേർന്നത്. രാജ്യത്തിന്റെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെ യോ അതിർവരമ്പുകൾ എങ്ങും കാണുന്നുണ്ടായിരുന്നില്ല. അതായത് െ്രെകസ്തവ ഐക്യത്തിൽ ഒന്നായ യുവതയുടെ ആഘോഷമാണ് ക്രാക്കോ ദർശിക്കുന്നത്.
![201631633](http://www.sundayshalom.com/wp-content/uploads/2016/07/201631633-300x171.jpg)
ഉദ്ഘാടന ദിവ്യബലിക്ക് മുഖ്യകാർമികനായത് ക്രാക്കോവ് ആർച്ച് ബിഷപ്പ് കാർഡിനൽ സ്റ്റാനി സാവ് ജീനീഷ്. ദീർഘകാലം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സെക്രട്ടറി ആയിരുന്ന വ്യക്തി ആണ് കർഡി നാൾ സ്റ്റാനി സാവ് ജീനിഷ്. യുവത്വത്തെ അദേഹം ആവേശപൂർവ്വം സ്വാഗതം ചെയ്തു. "ഈദിവ്യബലി പോളണ്ടിൽ എത്തിച്ചേർന്ന ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കായും അവരുടെ പ്രത്യേക നിയോഗങ്ങൾക്കായും സമർപ്പിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. പോളണ്ടിലെയും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി യുവജനങ്ങൾക്കൊപ്പം എത്തിച്ചേർന്ന ബിഷപ്പുമാരും പുരോഹിതരും സഹകാർമ്മികരായി.
![201631632](http://www.sundayshalom.com/wp-content/uploads/2016/07/201631632-300x171.jpg)
സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ക്രാക്കോവിലും സമീപ പ്രദേശങ്ങളിലും യാത്ര പൂർണ്ണമായും സൗജന്യമാക്കിയാണ് സർക്കാർ യുവജനസമ്മേളനത്തെ സ്വാഗതം ചെയ്തത്. ഭക്ഷണ വിതരണത്തിന് പ്രത്യേക കൂപ്പണുകളും ആയിരത്തിലധികം കൗണ്ടറുകളും സജ്ജ മാക്കിയിട്ടുണ്ട്. താമസസൗകര്യത്തിനായി ക്രാക്കോവിലെയും സമീപ രൂപതകളിലെയും സ്ഥാപനങ്ങളും ഹോസ്റ്റലുകൾ സ്‌കൂളുകൾ ഇൻഡോർ സ്‌റ്റേഡിയങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഒപ്പം വീടുകളിൽ അതിഥികളായും യുവജനങ്ങൾ താമസിക്കുന്നു. വിശാലമായ സൗകര്യങ്ങളാണ് എല്ലായിടത്തും നാട്ടുകാർ ഒരുക്കിയിരിക്കുന്നത്.
![201631634](http://www.sundayshalom.com/wp-content/uploads/2016/07/201631634-300x171.jpg)
പതിനായിരം യുവജനവാളണ്ടിയർമാരും ഒപ്പം പോലീസും കാര്യങ്ങൾ സുഗമായി നടത്തുന്നു. ലോക യുവജനദിനം പ്രമാണിച്ച് 200 ബസുകൾ നഗരത്തിൽ പുതിയതായി സർവ്വീസ് നടത്തുന്നുണ്ട്. ട്രെയിനുകളും സർവീസ് വർദ്ധിപ്പിച്ചു.യുവജന മതബോധനവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാവിരുന്നും നാളെ സംഘടിപ്പിച്ചിട്ടുണ്ട്. 400 കേന്ദ്രങ്ങളിലാണ് മതബോധന പരിപാടികൾ നടക്കുന്നത്. 12 ഭാഷകളിൽ ഇത് ഉണ്ടാകും. കലാപരിപാടികളിൽ ജീസസ് യൂത്ത് ഒരുക്കുന്ന റെക്‌സ് ബാൻഡും കഇഥങക ആഭിമുഖ്യത്തിൽ കല്യാൺ രൂപത ഒരുക്കുന്ന കലാവിരുന്നും ഇന്ത്യയുടെ യശസ്സുയർത്തും.Source: Sunday Shalom