News >> ഛത്തീസ്ഗഡിൽ ക്രിസ്തീയ കുടുംബത്തെ ആക്രമിച്ചു


റായ്പൂർ: ക്രിസ്ത്യാനികൾക്ക് നേരെ അതിക്രമങ്ങൾ പതിവായ ഛത്തീസ്ഗഡിൽ വീണ്ടും അത്തരമൊരു സംഭവം അരങ്ങേറി. തീവ്രഹിന്ദുത്വവാദികളായ ഒരു സംഘം ക്രിസ്തീയ കുടുംബത്തെ ആക്രമിച്ചു. ഡാംക്രി ജില്ലയിലെ കമറൂദ് ഗ്രാമത്തിൽ ഏതാണ്ട് 50 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സുധാമ പട്ടേൽ, കോളജ് വിദ്യാർത്ഥിയായ അദ്ദേഹത്തിന്റെ ഉമേഷ് പട്ടേൽ, അവരുടെ കുടുംബ സുഹൃത്തായ കിരൺ വിശ്വകർമ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്തീയ വിശ്വാസം പുലർത്തുന്നതിന്റെ പേരിൽ ഉമേഷിനെ ചോദ്യം ചെയ്ത സംഘം തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടേലിന്റെ വീടിനു നേരെയും ആക്രമണം നടത്തി.

ക്രിസ്തീയ വിശ്വാസം രാജ്യത്തുനിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യാനികൾക്കു നേരെ തീവ്രഹിന്ദുത്വവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടന്ന അതിക്രമം എന്നാണ് വിലയിരുത്തൽ. വടക്കേ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന പീഡനങ്ങളുടെ വാർത്തകൾ പലപ്പോഴും പുറംലോകത്തേക്ക് വരാറില്ല.

Source: Sunday Shalom