News >> വിവാഹം അസാധുവാക്കുന്നതു സംബന്ധിച്ച സഭാനിയമങ്ങളുടെ നവീകരണം



വിവാഹം അസാധുവാക്കുന്നതു സംബന്ധിച്ച സഭാനിയമങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നവീകരിച്ചു.


വിവാഹം അസാധുവാക്കുന്നതിനുള്ള നിയമ നടപടികളെ നവീകരിക്കുന്നതിനായി  രണ്ട് "മോത്തു പ്രോപ്രിയോ"കൾ സെപ്റ്റംബര്‍ എട്ടാം തിയതി ചൊവ്വാഴ്‌ച  പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധീകരിച്ചു.


ലത്തീന്‍ സഭയിലും  പൗരസ്ത്യ സഭകളിലും നിലവിലിരിക്കുന്ന നിയമങ്ങളെ ബാധിക്കുന്ന രണ്ടു വിജ്ഞാപനങ്ങളിലൂടെ വിവാഹം അസാധുവാക്കുന്നതിനുള്ള നിയമ നടപടികൾ ഇനി മുതൽ വളരെ ലഘൂകരിക്കപെടും. 


"കർത്താവായ യേശു, ദയാര്‍ദ്രനായ ന്യായാധിപതി" എന്ന നാമത്തിലുള്ള മോത്തു പ്രോപ്രിയോ ലത്തീന്‍ കാനോന്‍ നിയമ സംഹിതയിലെയും, "ദയാര്‍ദ്രനും കരുണാര്‍ദ്രനുമായ യേശു" എന്ന തലക്കെട്ടിലുള്ളത് പൗരസ്ത്യ കാനോന്‍ നിയമ സംഹിതയിലേയും നിയമങ്ങളെ നവീകരിക്കും. വിവാഹം സംബന്ധിച്ച് ഇപ്പോഴുള്ള സഭാനിയമ നടപടികള്‍ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധ സംഘം വിശദമായി  പഠിച്ചതിന്‍റെ  വെളിച്ചത്തിലാണ്  ഈ നവീകരണം.


ഏഴ് നിർദ്ദിഷ്ട മാനദണ്ഡങ്ങക്കനുസൃതമാണ് ഇവയെന്ന്, പാപ്പാ, ഈ ലേഖനങ്ങളുടെ ആമുഖത്തിൽ വിശദീകരിച്ചു. മെത്രാന്മാരുടെ ഉത്തരവാദിത്വത്തെയും അധികാരങ്ങളെയും വിശേഷാല്‍ എടുത്തുകാട്ടുന്ന ഈ പ്രബോധനങ്ങള്‍, വിവാഹം അസാധു ആക്കുന്നതിനുള്ള നിയമ നടപടികള്‍ ലഘൂകരിക്കുന്ന പ്രയോഗികമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതുകൂടിയാണ്.


Source: Vatican Radio