News >> യുവജനങ്ങൾക്കിടയിൽ മാർപാപ്പ ഏറെ സന്തുഷ്ടൻ
ക്രാക്കോ: ബ്ലോണിയ പാർക്കിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിനെത്തിയ മാർപാപ്പ അതീവ സന്തുഷ്ടനെന്ന് മാധ്യമപ്രതിനിധികൾ. വരുന്ന നാലു ദിനങ്ങളിലായി നാലു തവണ യുവജനങ്ങളെ മാർപാപ്പ അഭിസംബോധന ചെയ്യും.ആവേശപൂർവ്വമാണ് യുവജനങ്ങൾ പാപ്പായെ സ്വീകരിച്ചത്. തുടർന്ന് അദേഹം യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിയിലും യുവ ജനങ്ങൾക്കൊപ്പമുള്ള രാത്രി ആരാധനയിലും അവസാന ദിവസം നടക്കുന്ന ദിവ്യബലിക്കും നേത്യത്വം നൽകി.യുവജന സംഗമത്തിന്റെ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളായ ജോൺ പോൾ രണ്ടാമന്റെയും സിസ്റ്റർ ഫൗസ്റ്റിനയുടെയും തീർത്ഥാടന കേന്ദ്രങ്ങളിലെ സന്ദർശനം പോളണ്ടിലെ നാസി തടങ്കൽ പാളയ സന്ദർശനം എന്നിവ മാർപ്പാപ്പയുടെ സന്ദർശന ഭാഗമാണ്.മഹാ സംഗമത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും വാളണ്ടിയർമാരെയും അദ്ദേഹം പ്രത്യേകം കാണും. അടുത്ത യുവജനസമ്മേളന വേദിയുടെ പ്രഖ്യാപനവും നടത്തിയായിരിക്കും പാപ്പ മടങ്ങുക.
വിശാലമായ സൗകര്യങ്ങളാണ് എല്ലായിടത്തും നാട്ടുകാർ ഒരുക്കിയിരിക്കുന്നത്. പതിനായിരം യുവജനവാളണ്ടിയർമാരും ഒപ്പം പോലീസും കാര്യങ്ങൾ സുഗമായി നടത്തുന്നു. ലോക യുവജനദിനം പ്രമാണിച്ച് 200 ബസുകൾ നഗരത്തിൽ പുതിയതായി സർവ്വീസ് നടത്തുന്നുണ്ട്. ട്രെയിനുകളും സർവീസ് വർദ്ധിപ്പിച്ചു.യുവജന മതബോധനവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാവിരുന്നും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. 400 കേന്ദ്രങ്ങളിലാണ് മതബോധന പരിപാടികൾ നടക്കുന്നത്. 12 ഭാഷകളിൽ ഇത് ഉണ്ടാകും. കലാപരിപാടികളിൽ ജീസസ് യൂത്ത് ഒരുക്കുന്ന റെക്‌സ് ബാൻഡും കഇഥങക ആഭിമുഖ്യത്തിൽ കല്യാൺ രൂപത ഒരുക്കുന്ന കലാവിരുന്നും ഇന്ത്യയുടെ യശസ്സുയർത്തും.Source: Sunday Shalom