News >> ദക്ഷിണാഫ്രിക്കയുടെ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ബെനഡിക്ട് ദാസ്വാ
ദക്ഷിണാഫ്രിക്കയുടെ ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ ബെനഡിക്ട് ദാസ്വായെ സെപ്ററംബര്‍ 13, ഞായറാഴ്ച വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പാപ്പായെ പ്രതിനിധീകരിച്ച് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലൊ അമാത്തൊ നാമകരണപരിപാടികളില്‍ പങ്കെടുക്കും.ദക്ഷിണാഫ്രിക്കയിലെ ലിംപോപൊ പ്രവിശ്യയില്‍ നിന്നുള്ള ബെനഡിക്ട് ദാസ്വാ വിവാഹിതനും വലിയ കത്തോലിക്കാവിശ്വാസിയും സ്കൂള്‍ അദ്ധ്യാപകനും ആയിരുന്നു. മന്ത്രവാദത്തിനും അതിനോടനുബന്ധിച്ച പ്രവൃത്തികള്‍ക്കെതിരെ പോരാടിയതിനാണ് 1990-ല്‍ ദാരുണമായി അദ്ദേഹം വധിക്കപ്പെട്ടത്.ബെനഡിക്ടിന്‍റെ ജന്മനാട്ടില്‍തന്നെയാണ് ഈ ആഘോഷങ്ങള്‍ നടക്കുക. അദ്ദേഹത്തിന്‍റെ അമ്മ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നത് ഒരസാധാരണ കാര്യമാണെന്നും, അദ്ദേഹത്തിന്‍റെ മക്കള്‍ എല്ലാവരും ഇതല്‍ സന്നിഹിതരായിരിക്കുമെന്നും, അവിടത്തെ രൂപതാദ്ധ്യക്ഷന്‍ ജോ നോയെ റോഡ്രീഗസ് വത്തിക്കാന്‍ റേഡിയോയോട് പറഞ്ഞു.Source: Vatican Radio