News >> നിയോകാറ്റിക്കുമെനൽ സഹസ്ഥാപക കാർമൻ ഹെർണാണ്ടസ് അന്തരിച്ചു
സ്‌പെയിൻ: നിയോക്കാറ്റിക്കുമെനിൽ വേയുടെ സഹസ്ഥാപകയായ കാർമൻ ഹെർണാണ്ടസ് മാഡ്രിഡിൽ അന്തരിച്ചു. കികൊ അർഗുലയുമൊത്ത് ജനങ്ങളുടെ വിശ്വാസരൂപീകരണത്തിനും സുവിശേഷവൽക്കരണത്തിനുമായി 1960കളിലാണ് കാർമൻ നിയോ കാറ്റിക്കുമെനൽ വേയ്ക്ക് രൂപം ന്ൽകിയത്.. ഇന്ന് 120 രാജ്യങ്ങളിൽ നിയോകാ്റ്റിക്കുമെനൽ സമൂഹങ്ങളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചുവടുപിടിച്ച് വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൗക്കാൾഡിനാൽ പ്രചോദിതമായാണ് ഇരുവരും ഈ സമൂഹം സ്ഥാപിക്കാൻ മുൻകൈയെടുത്തത്.യുവതികൾക്ക് ഹെർണാണ്ടസ് ഒരു മാതൃകയായിരുന്നുവെന്ന് അർഗുവെല്ലൊ പങ്കുവച്ചു. സഭയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഹെർണാണ്ടസ് എപ്പോഴും സംസാരിച്ചു. പല യുവതികൾക്കും സന്യാസജീവിതം തിരഞ്ഞെടുക്കാനുള്ള പ്രേരണയായി ഹെർണാണ്ടസ് മാറി. നിയോകാറ്റിക്കുമെനലൽ സമൂഹത്തിൽ പ്രവർത്തിച്ച 4000-ത്തോളം യുവതികൾ മിണ്ടാമഠത്തിൽ ചേർന്നിട്ടുണ്ട്; അർഗുവല്ലൊ വിശദീകരിച്ചു.Source: Sunday Shalom