News >> വിടവ് സൃഷ്ടിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും
കെയിറോ: ഈജിപ്തിലെ നിയമം ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും തുല്യ അവകാശങ്ങളും കടമകളുമാണ് ഉറപ്പുനൽകുന്നതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫാതാഹ് അൽ സിസി. ഇസ്ലാമിക്ക് ആക്രമികൾ ഒരു കോപ്റ്റിക്ക് ക്രൈസ്തവനെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ വംശീയ അതിക്രമത്തിന്റെ പ്ശ്ചാത്തലത്തിലാണ് പ്ര്‌സിഡന്റ് അൽ സിസി നിലപാട് വ്യക്തമാക്കിയത്. ഇരു സമൂഹങ്ങളും തമ്മിൽ വിടവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ആക്രണം നടത്തുന്നവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.രാജ്യത്തെ നശിപ്പിക്കാനാഗ്രഹിക്കുന്നവരാണ് വംശീയ കലാപത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും കോപ്റ്റിക്ക് ഓർത്തോഡക്‌സ് പാത്രിയാർക്കീസ് ത്വാഡ്രോസ് ദ്വിതീയനും ആഹ്വാനം ചെയ്തു.Source: Sunday Shalom