News >> മാര്‍പാപ്പയുടെ സന്ദര്‍ശനം: 3,522 തടവുകാര്‍ക്ക് ക്യൂബ മാപ്പു നല്‍കുന്നു

ഹവാന: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3522 തടവുകാര്‍ക്കു മാപ്പു നല്‍കുമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 19-22 വരെയാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. മാപ്പുനല്‍കല്‍ നടപടികള്‍ മൂന്നുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 

2012ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശന സമയത്തും ക്യൂബന്‍ സര്‍ക്കാര്‍ നിരവധി തടവുകാരെ മോചിപ്പിച്ചിരുന്നു. മോചിപ്പിക്കപ്പെടുന്നവരെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നിരവധി രാഷ്ട്രീയ തടവുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും മോചിപ്പിക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. Source: Deepika