News >> മദർ തെരേസയുടെ വിശുദ്ധ പദവി: അരവിന്ദ് കേജരിവാൾ പങ്കെടുക്കും

ന്യൂഡൽഹി: സെപ്റ്റംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പങ്കെടുക്കും. അരവിന്ദ് കേജരിവാളിനെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൊൽക്കത്തയിലെ മിഷറീസ് ഓഫ് ചാരിറ്റിയുടെ മാതൃഭവനത്തിൽനിന്നും ലഭിച്ചതായും മുഖ്യമന്ത്രി ചടങ്ങിൽ സംബന്ധിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതീകരിച്ചു. അരവിന്ദ് കേരജരിവാൾ ഇന്ത്യൻ റവന്യൂ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഏതാനും മാസം കുഷ്ഠരോഗികളെ സംരക്ഷിക്കുന്ന മദർ തെരേസയുടെ കൊൽക്കത്തയിലെ കാളിഘട്ടിലെ ഭവനത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട്. 1992-ൽ കേജരിവാൾ മദർ തെരേസയെ സന്ദർശിച്ചപ്പോൾ മദർ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവർത്തനങ്ങളിൽ പങ്കുചേർന്നതെന്ന് അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. Source: Sunday Shalom