News >> പാക്കിസ്താനിലെ ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് സമാപിച്ചു
ഇസ്ലാമബാദ്: സഭയിൽ നിന്നകന്നുപോയവരോട് സഭയിലേക്ക് തിരിച്ചുവരുവാനുള്ള അഭ്യർത്ഥനയോടെ പാക്കിസ്താനിലെ ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് സമാപിച്ചു. ഇസ്ലാമബാദിലെ ഔർ ലേഡി ഓഫ് ഫാത്തിമ ദൈവാലയമായിരുന്നു രാജ്യത്തെ ആദ്യ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വേദി.വിശുദ്ധ കുർബാന സ്വീകരിക്കുന്നതിലൂടെ മാത്രമാണ് യേശുവിന്റെ കുടുംബാംഗങ്ങളാകുവാൻ സാധിക്കുകയുള്ളൂവെന്ന് സമാപന ദിവ്യബലി അർപ്പിച്ച ഇസ്ലാമബാദ്-റാവൽപ്പിണ്ടി രൂപതാദ്ധ്യക്ഷൻ ബിഷപ് റഫിൻ ആന്റണി വ്യക്തമാക്കി. സഭയിലെ അംഗങ്ങളാണെന്ന ബോധ്യത്തിലേക്ക് നയിക്കുവാൻ ദിവ്യകാരുണ്യത്തിന് സാധിക്കുമെന്ന് ബിഷപ് ആന്റണി പറഞ്ഞു.അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പാക്കിസ്താൻ സഭയ്ക്ക് പുത്തനുണർവ് നൽകുവാൻ ദിവ്യകാരുണ്യകോൺഗ്രസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാക്കിസ്താൻ രൂപതയായ ലാഹോറിൽ 2009ലെ കണക്കനുസരിച്ച് 3,90,000 ജനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ജനസംഖ്യ 1.89 ശതമാനം വളർന്നപ്പോഴും രൂപതയുടെ അംഗസംഖ്യ 377,000 ആയി കുറയുകയാണ് പിന്നീട് ചെയ്തത്. ദിവ്യകാരുണ്യകോൺഗ്രസിന്റെ തുടർച്ചയായി വരുന്ന മാസങ്ങളിൽ കൂടുതൽ വിശ്വാസ വളർച്ചയ്ക്കുതകുന്ന കൂടുതൽ പരിപാടികളുണ്ടായിരിക്കുമെന്ന് ഫൈസലാബാദ് ബിഷപ് അറിയിച്ചു.Source: Sunday Shalom