News >> ഭീകരാക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണം: കത്തോലിക്ക കോൺഗ്രസ് By Editor Sunday Shalom - July 30, 2016
കൊച്ചി: ലോകവ്യാപകമായി വർധിച്ചു വരുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വടക്കൻ ഫ്രാൻസിൽ ഷാഖ് ഹാമൽ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകൾക്കെതിരെ ജാതിമത വിത്യാസമില്ലാതെ പൊതുസമൂഹം ഉണർന്നു പ്രതികരിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ലോകം ഞെട്ടലോടുകൂടി കാണുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാ മതസ്ഥരും പ്രതിഷേധിക്കണമെന്നും മൗനം ഭജിക്കുന്നത് ഇത്തരം ആക്രമങ്ങൾക്കുള്ള പിന്തുണയായാണു വിലയിരുത്തേണ്ടതെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന യോഗം പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറർ ജോസുകുട്ടി മാടപ്പിള്ളി, ഡയറക്ടർമാരായ ഫാ. ജിയോ കടവി, ഫാ. ജോൺ കവളക്കാട്ട്, അഡ്വ. ടോണി ജോസഫ്, സൈബി അക്കര, സാജു അലക്‌സ്, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, റിൻസൺ മണവാളൻ ദേവസ്വം കൊങ്ങോല, ഐപ്പച്ചൻ തടിക്കാട്ട്, രാജീവ് ജോസഫ്, ജോസുകുട്ടി ഒഴുകയിൽ, സെബാസ്റ്റ്യൻ വടശേരി, ഫ്രാൻസിസ് മൂലൻ, കെ.ജെ. ആന്റണി, തങ്കച്ചൻ പൊന്മാക്കൽ, ജോസ് മേനാച്ചേരി, മോഹൻ ഐസക്ക്, ജയിംസ് പെരുമാംകുന്നേൽ, ജോസ് തോമസ് ഒഴുകയിൽ ജോസ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.Source: Sunday Shalom