News >> വത്തിക്കാന്‍-കാസ്റല്‍ ഗൊണ്േടാള്‍ഫോ ട്രെയിന്‍ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍നിന്നു മാര്‍പാപ്പയുടെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റല്‍ ഗൊണ്േടാള്‍ഫോയിലേക്ക് പ്രതിവാര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. നൂറ്റാണ്ടു പഴക്കമുള്ള കല്‍ക്കരി ട്രെയിനാണ് ഇന്നലെ ഉദ്ഘാടനവേളയില്‍ ഓടിച്ചത്. എന്നാല്‍ ആധുനിക എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനായിരിക്കും സ്ഥിരം സര്‍വീസിനുപയോഗിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കും ഈ ട്രെയിനില്‍ യാത്ര ചെയ്യാം.

വത്തിക്കാന്‍ സിറ്റി സ്റേറ്റിനേക്കാള്‍(44 ഹെക്ടര്‍) വിസ്തീര്‍ണമുള്ള കാസ്റല്‍ ഗണ്‍ഡോള്‍ഫോ എസ്റേറ്റ്(55 ഹെക്ടര്‍) റോമിന് 25 കിലോമീറ്റര്‍ തെക്കാണ്. പരമ്പരാഗതമായി മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയാണിത്. കഴിഞ്ഞവര്‍ഷം ഇവിടത്തെ തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വത്തിക്കാന്‍ മ്യൂസിയവും കാസ്റല്‍ ഗൊണ്േടാള്‍ഫോയും സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്കു പുതിയ ട്രെയിന്‍ സര്‍വീസ് ഏറെ പ്രയോജനപ്രദമാണ്. Source: Deepika