News >> Cardinal Simon Lourdes Samy passed away
പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍ അദ്ധ്യക്ഷനും ഭാരതത്തിന്‍റെ നാലാമത്തെ കര്‍ദ്ദിനാളുമായ സൈമണ്‍ ലൂര്‍ദ്സ്വാമി ജൂണ്‍ 2-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം വെളുപ്പിന് 1.35-ന് റോമിലെ ആശുപത്രിയില്‍ അന്തരിച്ചു. വര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 90-ാമത്തെ വയസ്സിലാണ് കര്‍ദ്ദിനാള്‍ കാലംചെയ്തത്.സുവിശേഷസന്ദേശം പ്രചരിപ്പിക്കുന്നതിന് വൈദികനായിരുന്ന നാള്‍മുതല്‍ ഭാരതസഭയ്ക്ക് നല്കിയിട്ടുള്ള സേവനങ്ങളെയും പിന്നീട് കര്‍ദ്ദിനാള്‍ എന്നനിലയില്‍ ആഗോളസഭയില്‍ ചെയ്തിട്ടുള്ള പരേതന്‍റെ സമര്‍പ്പണത്തെയും വത്തിക്കാനില്‍നിന്നും പ്രസിദ്ധീകരിച്ച ഹ്രസ്വ അനുശോചന സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് നന്ദിയോടെ അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ ലൂര്‍ദുസ്വാമി അംഗമായ, തമിഴ്നാട്ടിലെ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമി അനന്തരായര്‍ക്ക് അയച്ച പ്രത്യേക ടെലിഗ്രാം സന്ദേശത്തില്‍ കര്‍ദ്ദിനാളിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിക്കുകയും, അതിരൂപതാംഗങ്ങളെയും കുടുംബാംഗങ്ങളെയും പാപ്പാ അനുശോചനം അറിയിച്ചു. കര്‍ദ്ദിനാള്‍ ലൂര്‍ദുസ്വാമിയുടെ നിര്യാണത്തില്‍ ദുഃഖാര്‍ത്ഥരായ എല്ലാവര്‍ക്കും ടെലിഗ്രാമിലൂടെ പ്രാര്‍ത്ഥന നേരുകയും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയുംചെയ്തു. കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ അന്തിമോപചാര ശശ്രുഷകള്‍ ജൂണ്‍ 5-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടും. കര്‍ദ്ദിനാള്‍ സംഘത്തലന്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാദേശിക സമയം രാവിലെ 11.30-ന് (ഇന്ത്യയിലെ സമയം വൈകുന്നേരം 3 മണിക്ക്) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരേതനുവേണ്ടിയുള്ള ദിവ്യബലിയര്‍പ്പിക്കപ്പെടും. ദിവ്യബലിയെത്തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം വഹിക്കും.പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവാനായി 6 വര്‍ഷക്കാലം റോമില്‍ സേവനംചെയ്തിട്ടുണ്ട്. ബാംഗളൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത ആയിരിക്കുമ്പോഴാണ് ആദ്യം പൗരസ്ത്യകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായും, പിന്നെ 1985-ല്‍ പ്രീഫെക്ടായും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ നിയോഗിച്ചത്. ജനതളുടെ സവുശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അഡിഷണല്‍ സെക്രട്ടറി, പിന്നെ സെക്രട്ടറി, പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രസിഡന്‍റ്, പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വമി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ലൂര്‍ദ്ദു സ്വാമിയുടെ നിര്യാണത്തോടെ ഭാരതത്തിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം അഞ്ചായും. സാര്‍വത്രിക സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 214-ആയും കുറഞ്ഞിട്ടുണ്ട്. 1924-ല്‍ പോണ്ടിച്ചേരിയിലെ കല്ലേരിയിലാണ് ജനനം. 1951-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1956-ല്‍ റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കര്‍സ്ഥമാക്കി. 1962-ല്‍ ബാംഗളൂര്‍ അതിരൂപതയുടെ കോജുറ്റര്‍ സഹായമെത്രാനായി നിയമിതനായി. 1968-ല്‍ ബാംഗളൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1973-ല്‍ പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റ സെക്രട്ടറിയായും, പിന്നെ 1985-ല്‍ അതിന്‍റെ പ്രീഫെക്ടായും നിയമിതനായി.ആഗോള സഭയിലെ പൗരസ്ത്യസഭകളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും, അവയെ മാതൃസഭയോടു ചേര്‍ത്തുനിറുത്തുന്നതിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമി നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.