News >> ഫ്രാന്‍സിസ് പാപ്പാ ആഫ്രിക്കയിലെത്തും

പാപ്പാ 3 ആഫ്രിക്കന്‍ നാടുകളില്‍ ഇടയസന്ദര്‍ശനം നടത്തും.

നവമ്പര്‍ 25 മുതല്‍ 30 വരെ നീളുന്ന ഈ വിദേശ അപ്പസ്തോലിക പര്യടന ത്തിന് വേദികളാകുന്നത് കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പളിക്ക് എന്നിവ യാണ്.

     ഇരുപത്തിയഞ്ചാം തിയതി കെനിയിലെത്തുന്ന ഫ്രാന്‍സിസ് പാപ്പാ അവിടെ നിന്ന് 27 ന് ഉഗാണ്ടിയിലേക്കു പോകും. ഇരുപത്തിയൊമ്പതാം തിയതിവരെ ഉഗാണ്ടയില്‍ തങ്ങുന്ന പാപ്പാ അന്ന്  മദ്ധ്യാഫ്രിക്കന്‍ റിപ്പളിക്കിലേക്കു പോകുകയും മുപ്പതാം തിയതി വത്തിക്കാനിലേക്ക് യാത്രതിരിക്കുകയും ചെയ്യും.

Source: Vatican Radio