News >> വത്തിക്കാൻ മാധ്യസ്ഥം തേടി വെനിസ്വേല
കാറക്കാസ്: വെനിസ്വേലയെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വത്തിക്കാന്റെ മധ്യസ്ഥം തേടാനുള്ള പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന പ്രസിഡന്റ് നിക്കോളാസ് മധുരോ അംഗീകരിച്ചു. മുൻ സ്പാനിഷ് പ്രസിഡന്റ് ജോസ് ലൂയിസ് റോഡ്രിഗസ് സാപ്പറ്റേരയോടൊപ്പം പ്രസിഡന്റ് മധുരോയെ കണ്ട യൂണിയൻ ഓഫ് സൗത്ത് അമേരിക്കൻ നേഷൻസ് സെക്രട്ടറി ജനറൽ ഏർണെസ്റ്റോ സാമ്പർ വത്തിക്കാൻ പ്രതിനിധിയെ അയക്കുവാൻ ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യസ്ഥത്തിന് പുറമെ രാഷ്ട്രീയ തടവുകാരുടെ മോചനവും പ്രതിപക്ഷം ചർച്ച നടത്തുന്നതിന് ഉപാധിയാക്കിയിട്ടുണ്ട്.ചർച്ചയ്ക്ക് ക്രിയാത്മകമായ മാധ്യസ്ഥം വഹിക്കുവാനുള്ള സന്നദ്ധത പരിശുദ്ധ സിംഹാസനം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി. അതേസമയം ഇതുവരെയും ചർച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാനുള്ള ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.Source: Sunday Shalom