News >> അധോതല ബിഷപ് ഹുയാങ്ങ് ഷൗശെങ്ങിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി
മിൻദോങ്ങ്: ചൈനീസ് ഗവൺമെന്റിന്റെ അംഗീകാരമില്ലാതിരുന്ന ബിഷപ് ഹുയാങ്ങ് ഷൗശെങ്ങിന് അന്ത്യോപചാരമർപ്പിക്കാൻ 20,000ത്തിലധികം ആളുകൾ മിൻദോങ്ങിന്റെ തെരുവുകളിലണിനിരന്നു. കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ മൂവായിരം ആളുകൾ ഉള്ളിലും പതിനായിരത്തിലധികം ആളുകൾ പുറത്തുനിന്നും സംബന്ധിച്ചു. വെള്ളയും കറുപ്പും കലർന്ന വിലാപവസ്ത്രങ്ങളുമായി വഴിനീളെ ആളുകൾ നിറഞ്ഞിരുന്നു.മിൻദോങ്ങ് രൂപതയിൽ ഉള്ള 90,000 ആളുകളിൽ 80,000ത്തിൽ പരമാളുകളും അധോതലസഭയിൽ അംഗങ്ങളാണ്. 35 വർഷക്കാലം തടവറയിലും നിർബന്ധിത തൊഴിലിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞ ബിഷപ്പായിരുന്നു ഹുയാങ്ങ് ഷൗശെങ്ങ്. ഗവൺമെന്റ് അംഗീകാരമില്ലെങ്കിലും അധോതലസഭയിലെന്നതുപോലെ ഔദ്യോഗിക സഭയ്ക്കും ബിഷപ് ഹുയാങ്ങ് ഷൗശെങ്ങ് സ്വീകാര്യനായിരുന്നു.Source: Sunday Shalom