News >> വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമേരോയെ പനാമസമ്മേളനത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിക്കണം
പനാമ: പനാമയിൽ 2019ൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിന്റെ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമാരോയെ പ്രഖ്യാപിക്കണമെന്ന് പനാമയിൽ നിന്നുള്ള ബിഷപ് മാനുവൽ ഒച്ചോഗാവിയ ബാരഹോണ ആവശ്യപ്പെട്ടു. ദിവ്യബലിക്കിടെ വെടിയേറ്റ് വീണ് രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ഓസ്‌കാർ റൊമാരോയോട് മധ്യ അമേരിക്കയിലെ ജനങ്ങൾക്ക് വലിയ സ്‌നേഹാദരവുകളാണുള്ളതെന്ന് ബിഷപ് ഒച്ചോഗാവിയ പറഞ്ഞു.അൽമായർക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിലുമായുള്ള ആദ്യവട്ട ചർച്ചകളിലാണെന്നും വരുന്ന മാസങ്ങളിലായി സമ്മേളനത്തിന്റെ വിഷയവും പ്രത്യേക മധ്യസ്ഥരുടെ പട്ടികയും രൂപപ്പെടുമെന്നും ബിഷപ് ഒച്ചോഗാവിയ വ്യക്തമാക്കി.Source: Sunday Shalom