News >> കെസിബിസി ദൈവശാസ്ത്ര സമ്മേളനം ഇന്ന്( 08-08-2016 )

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. റവ.ഡോ.ജോയി അറയ്ക്കല്‍, റവ.ഡോ.ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, സെക്രട്ടറി റവ.ഡോ.മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിക്കും. നാളെമുതല്‍ 12 വരെ മെത്രാന്മാരുടെ വാര്‍ഷികധ്യാനം നടക്കും. ഫാ.ഏബ്രഹാം വെട്ടുവേലിലാണ് ധ്യാനം നയിക്കുന്നത്.Source: Deepika