News >> ഇന്‍ഫാം ഡയറക്ടേഴ്സ് കോണ്‍ഫറന്‍സ് ഇന്നു കൊച്ചിയില്‍

കൊച്ചി: തീരദേശമേഖലകളിലും ഇടനാട്ടിലും മലയോരങ്ങളിലും വിവിധ ജനകീയ കാര്‍ഷികപ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഫാം ദേശീയ സമിതിയും വിവിധ റീജണുകളില്‍നിന്നുള്ള ഡയറക്ടര്‍മാരുടെ കോണ്‍ഫറന്‍സും പാലാരിവട്ടം പിഒസിയില്‍ ഇന്നു(14-09-2015) രാവിലെ 10.30ന് ചേരും. 

ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനംചെയ്യും. ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷതവഹിക്കും. ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി. സെബാസ്റ്യന്‍ വിഷയാവതരണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, വൈസ്പ്രസിഡന്റ് കെ.മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, മാനേജിംഗ് ട്രസ്റി ഡോ.എം.സി. ജോര്‍ജ്. ട്രഷറര്‍ ജോയി തെങ്ങുംകുടി തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിലെ 31 റീജണുകളില്‍നിന്നുള്ള ഇന്‍ഫാം ഡയറക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. 

തീരദേശജനത നേരിടുന്ന വെല്ലുവിളികള്‍, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, പശ്ചിമഘട്ടത്തിലെ ജനജീവിതപ്രശ്നങ്ങള്‍, ജൈവകാര്‍ഷികോത്പാദന പ്രചാരണപദ്ധതി, കര്‍ഷകവിപണന ശൃംഖല, കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള കര്‍ഷക ഉത്പാദകസംഘങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുന്നതാണെന്നു വി.സി. സെബാസ്റ്യന്‍ അറിയിച്ചു. Source: Deepika