News >> ജീവിതത്തില്‍ സമൂര്‍ത്തമാകേണ്ട "സദ്വാര്‍ത്ത"
സുവിശേഷം ജീവിതത്തില്‍ സമൂര്‍ത്തമാക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.ശനിയാഴ്ച (13/08/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ കുറിച്ച സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.
ക്രിസ്തുവിനോടും സഹോദരങ്ങളോടും നമുക്കുള്ള ഉദാരവും വിശ്വസ്തവുമായ സ്നേഹത്താല്‍ ജനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സുവിശേഷം ദര്‍ശിക്കട്ടെ എന്നാണ് തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.പാപ്പായുടെ ഈ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്. Source: Vatican Radio