News >> പാപസങ്കീര്‍ത്തന കൂദാശയില്‍ നാം കണ്ടുമുട്ടുന്ന ദൈവിക കാരുണ്യം
പാപസങ്കീര്‍ത്തനകൂദാശയില്‍ നമ്മള്‍ ദൈവപിതാവിന്‍റെ കാരുണ്യാശ്ലേഷത്തിലമരുന്നുവെന്ന തന്‍റെ ഉറച്ച ബോധ്യം മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നു. നമ്മുടെ പാപാവസ്ഥയെയും ദൈവത്തിന്‍റെ നിസ്സീമമായ കാരുണ്യത്തെയും കുറിച്ചു പറയുമ്പോഴെല്ലാംതന്നെ അവതരിപ്പിക്കുന്ന ഈ ആശയം ഫ്രാന്‍സീസ് പാപ്പാ ഇത്തവണ കുറിച്ചിട്ടത് വെള്ളിയാഴ്ച (12/08/16) കണ്ണിചേര്‍ത്ത തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലാണ്. പിതാവിന്‍റെ കാരുണ്യത്താല്‍ നാം ആശ്ലേഷിതരാകുന്നത് പാപസങ്കീര്‍ത്തന കൂദാശയിലാണ്. അവിടത്തെ സ്നേഹം നമുക്കെന്നും മാപ്പേകുന്നു എന്നാണ് അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ പാപ്പായുടെ പുതിയ ട്വിറ്റര്‍ സന്ദേശം. ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ വിവിധ ഭാഷകളിലായി 3 കോടി കവിഞ്ഞിരിക്കുന്നു. Source: Vatican Radio