News >> നിസ്വനായത്തീര്‍ന്ന് നമ്മോടു യാചിക്കുന്ന യേശുവിനെ ശ്രവിക്കുക
ക്രിസ്തുവിന്‍റെ വിളി ശ്രവിക്കുക ക്രിസ്തീയജീവിതത്തിന്‍റെ എല്ലാരൂപങ്ങള്‍ക്കും മൗലികമാണെന്ന് വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെനിയമീനൊ സ്തേല്ല. വിശുദ്ധ ക്ലാരയുടെ തിരുന്നാള്‍ദിനമായിരുന്ന വ്യാഴാഴ്ച (11/08/16) അസ്സീസിയില്‍ ആ പുണ്യവതിയുടെ നാമത്തിലുള്ള ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശമേകുകയായിരുന്നു അദ്ദേഹം. ഹൃദയം എല്ലാ കോലഹലങ്ങളിലും നിന്നു മുക്തമായി അതില്‍ ശൂന്യമായ ഒരിടം ഉണ്ടാകുമ്പോള്‍ മാത്രമെ ദൈവവചനം സ്വീകരിക്കാന്‍ അതിനു കഴിയുകയുള്ളുവെന്നും ദൈവം ബലാല്‍ക്കാരമായി നമ്മുടെ ഹൃദയത്തിലേക്കു കടന്നു വരില്ല പ്രത്യുത നമ്മുടെ ഹൃദയത്തില്‍ ഒരിടം ലഭിക്കാന്‍ അവിടന്ന് നിസ്വനും എളിയവനുമായിത്തീര്‍ന്നുകൊണ്ട് യാചിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ സ്തേല്ല പറഞ്ഞു. സുവിശേഷത്തിന്‍റെ സത്തയിലേക്ക്, അതിന്‍റെ മൗലികതയിലേക്ക്, സഭ മടങ്ങിപ്പോകണമെന്ന സ്ഥിരമായ ഒരോര്‍മ്മപ്പെടുത്തലാണ് വിശുദ്ധ ക്ലാരയെന്നും അദ്ദേഹം പ്രസ്താവിച്ചു.Source: Vatican Radio