News >> എല്‍ സാല്‍വദോറില്‍ കത്തോലിക്കാസഭ ജൂബിലിവത്സരാഘോഷത്തിലേക്ക്
മദ്ധ്യഅമേരിക്കന്‍ നാടായ എല്‍ സാല്‍വദോറില്‍ നിണസാക്ഷിയായ വാഴ്ത്തപ്പെട്ട ഓസ്ക്കാര്‍ റൊമേരൊയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രാദേശിക കത്തോലിക്കാ സഭ ജൂബിലിവത്സരാഘോഷം തിങ്കളാഴ്ച (15/08/16) ആരംഭിക്കും. അന്നാട്ടിലെ സാന്‍ സാല്‍വദോര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹൊസെ ലൂയിസ് എസ്കൊബാര്‍ അലാസ് ആണ് ഇതു വെളിപ്പെടുത്തിയത്. എല്‍ സാല്‍വദോറിലെ ച്യുദാദ് ബാരിയോസില്‍ 1917 ആഗസ്റ്റ് 15 നായിരുന്നു ആര്‍ച്ച്ബിഷപ്പ് ഓസ്ക്കാര്‍ അര്‍നുള്‍ഫൊ റൊമേരൊയുടെ ജനനം. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ കത്തീദ്രലില്‍ തിങ്കളാഴ്ച സാഘോഷമായ ദിവ്യബലിയോടെ ആയിരിക്കും ഒരുവര്‍ഷം നീളുന്ന ജൂബിലിയാഘോഷത്തിന് തുടക്കമാകുക. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന മനുഷ്യാവകാശ പോരാളിയായിരുന്ന അജപാലകന്‍ വാഴ്ത്തപ്പെട്ട ഓസ്ക്കാര്‍ റൊമേരൊ 1980 മാര്‍ച്ച് 24ന് ദിവ്യപൂജാര്‍പ്പണവേളയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു. Source: Vatican Radio