News >> യുവത: അക്രമത്തിന്‍റെ ഉപകരണങ്ങളല്ല, സമാധാനശില്പികള്‍ ആകുക


സമാധാനത്തിന്‍റെ ശില്പികളാകാന്‍ ആഫ്രിക്കന്‍ നാടായ സംബിയായിലെ കത്തോലിക്കാമെത്രാന്മാര്‍ യുവജനത്തെ ആഹ്വാനം ചെയ്യുന്നു.

     അന്നാട്ടില്‍ വ്യാഴാഴ്ച (11/08/16) നടന്ന പൊതുതിരഞ്ഞെടുപ്പുകളോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്മാരുടെ ഈ ആഹ്വാനമുള്ളത്.

     അനുഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും കര്‍ത്താക്കളായിക്കൊണ്ട് മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കേണ്ട യുവജനത്തെ, രാഷ്ട്രീയക്കാരില്‍ മനസ്സാക്ഷിമരവിച്ചു പോയവര്‍, അക്രമത്തിന്‍റെ ഉപകരണങ്ങളാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തുകൊണ്ട് അവര്‍ മുന്നേറണമെന്ന് മെത്രാന്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

     അക്രമത്തിന്‍റെ സകലരൂപങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് പൗരന്മാരെല്ലാവരും സമാധനം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമെന്ന പ്രത്യാശയും ഇവര്‍ പ്രകടിപ്പിക്കുന്നു.

Source: Vatican Radio