News >> പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കകളകറ്റുക
രാഷ്ട്രനിര്‍മ്മിതിക്കയായി അനവരതം യത്നിക്കുന്ന അമുസ്ലീങ്ങളായ ന്യൂനപക്ഷങ്ങളുടെ ആശങ്കകളകറ്റാന്‍ പാക്കിസ്ഥാന്‍റെ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍.പാക്കിസ്ഥാനില്‍ ന്യൂനപക്ഷ ദിനാചരണവേളയില്‍ പ്രാദേശിക കത്തോലിക്കാമെത്രാന്മാരെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്ന മെത്രാന്‍സംഘത്തിന്‍റെ നീതിസമാധാന സമിതിയുടെ അദ്ധ്യക്ഷനായ ഫയിസലാബാദ് രൂപതാമെത്രാന്‍ ജോസഫ് അര്‍ഷാദ് ആണ് സര്‍ക്കാരിന്‍റെ ഈ കടമയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.ന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാന്‍റെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും സ്വതന്ത്ര്യത്തിനുവേണ്ടി പോരാടിയ അവര്‍ രാജ്യനിര്‍മ്മിക്കായുള്ള യത്നം തുടരുകയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.പാക്കിസ്ഥാന്‍ അതിന്‍റെ ചരിത്രത്തിന്‍റെ പ്രതിസന്ധിപൂരിതമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മത അസഹിഷ്ണുതയും രാഷ്ട്രീയമായ കരുതലില്ലായ്മയും ജനങ്ങളില്‍ നിരാശാബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും ആകയാല്‍ ന്യൂനപക്ഷങ്ങളെ സാമൂഹ്യജീവിതത്തിന്‍റെ മുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം സരക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നും മെത്രാന്‍ അര്‍ഷാദ് പറയുന്നു. Source: Vatican Radio