News >> സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍പ്പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥന നയിക്കുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ തിരുക്കര്‍മ്മ കാര്യാലയം വെളിപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പാ 2015 ആഗസ്റ്റ് 6 ന് ആഗോളകത്തോലിക്കാ+സഭാതലത്തില്‍ ഏര്‍പ്പെടുത്തിയ ഈ പ്രാര്‍ത്ഥനാദിനം അനുവര്‍ഷം സെപ്ററംബര്‍ ഒന്നിനാണ് ആചരിക്കപ്പെടുന്നത്. [ ഓര്‍ത്തൊഡോക്സ് സഭ 1989 മുതല്‍ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം സെപ്ററംബര്‍ ഒന്നിന് ആചരിച്ചു പോരുന്നു. ]Source: Vatican Radio