News >> മൊസൂൾ തിരിച്ചുപിടിക്കൽ: ആശങ്കയോടെ സന്നദ്ധസംഘടനകൾ
മൊസൂൾ: മൊസൂൾ തിരിച്ചുപിടിക്കുന്നതിനായി യു.എസിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികൾ ആക്രമണം നടത്തുന്ന സാഹചര്യമുണ്ടായാൽ 2016ന്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്വപ്രതിസന്ധി നേരിടുന്ന പ്രദേശമായി മൊസൂൾ മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇത്തരമൊരു സാഹചര്യത്തിൽ 15 ലക്ഷം ജനങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കേണ്ടതായി വരും. മൊസൂളിൽ സംഘർഷമുണ്ടാകുന്ന സാഹര്യമുണ്ടായാൽ വർഷാവസനമാകുമ്പോഴേയ്ക്കും ഒരു കോടി 30 ലക്ഷം ഇറാക്കി ജനത അഭയാർത്ഥികളായി മാറുമെന്നും, സിറിയയെക്കാൾ വലിയ പ്രതിസന്ധിയാവും ഇത് സൃഷ്ടിക്കുക എന്നതുമാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുനത്തൽ.
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഏജൻസി യുഎൻഎച്ച്‌സിആറും കാരിത്താസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളും ഏത് അടിയന്തരാവസ്ഥയും നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മൊസൂൾ തിരിച്ചുപിടിക്കാനുള്ള യു.എസിന്റെ നേതൃത്വത്തിലുള്ള ആക്രമണം സെപ്റ്റംബറിൽ ആരംഭിച്ചേക്കും.
മൊസൂളിൽ ഉണ്ടായേക്കാവുന്ന അടിയന്തിരസാഹചര്യത്തെ നേരിടുന്നതിനായി 284 മില്യൻ ഡോളറിന്റെ സഹായം ഇറാക്കിന് വേണ്ടി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യുഎൻഎച്ച്‌സിആറിന്റെ ഇറാക്കി തലവനായ ബ്രൂണൊ ഗദ്ദൊ അറിയിച്ചു.Source: Sunday Shalom