News >> അപരന്‍റെ ജീവിതത്തിന് തുണയേകലാണ് സൗഹൃദം- മാര്‍പ്പാപ്പാ
സൗഹൃദമെന്നാല്‍ അപരന്‍റെ ജീവിതത്തിന് തുണയേകുക എന്നാണര്‍ത്ഥമെന്ന് മാര്‍പ്പാപ്പാ പ്രസ്താവിച്ചു. തന്‍റെ ജന്‍മനാടായ അര്‍ജന്തീനയിലെ ബുവെനോസ് അയിറെസ് പട്ടണത്തിലെ എഫ് എം റേഡിയോ "മിലേനിയും 106.7" ന് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍ സിസ് പാപ്പാ സൗഹൃദത്തിന്‍റെ പൊരുളിനെക്കുറിച്ചുള്ള തന്‍റെ വീക്ഷണം പങ്കുവച്ചത്. യേശു അന്ത്യ അത്താഴ വേളയില്‍ പറഞ്ഞ, "ഞാന്‍ നിങ്ങളെ ദാസരെന്നല്ല സനേഹിതര്‍ എന്നാണ് വിളിക്കുക" എന്നീ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ദൈവത്തിന് സ്വന്തം ജനത്തോടുള്ള മനോഭാവം പിതൃസ്നേഹനിര്‍ഭരമെങ്കിലും അതിന് മൈത്രീഭാവമുണ്ടെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു. മൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച പാപ്പാ, അത്, സംഗമത്തിനു പകരം മതിലുകളാണ് തീര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി. Source: Vatican Radio