News >> അഭയാർത്ഥികൾക്ക് വിരുന്നൊരുക്കി പാപ്പ കാത്തിരുന്നു


വത്തിക്കാൻ: സാഹോദര്യത്തിന്റെയും കരുണയുടെയും പുതിയ മാനങ്ങൾ തീർത്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ 21 സിറിയൻ അഭയാർത്ഥികൾക്ക് വത്തിക്കാനിൽ വിരുന്നൊരുക്കി. വത്തിക്കാനിലെ അദ്ദേഹത്തിന്റ വസതിയായ സാന്റ മാർത്തയിൽ നടത്തിയ ഉച്ചഭക്ഷണത്തിൽ 21 പേരായിരുന്നു പങ്കെടുത്തത്. ഉച്ചയുണിനുശേഷം മാർപാപ്പ കുട്ടികളുമായി സമയം ചിലവഴിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

ഏപ്രിൽ മാസത്തിൽ ഗ്രീസ് സന്ദർശനത്തിനിടെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്ന സിറിയയിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് മാർപാപ്പ വത്തിക്കാനിൽ അഭയം നൽകിയിരുന്നു. മടക്കയാത്രയിൽ അദ്ദേഹം അവരെക്കൂടി കൂട്ടി വത്തിക്കാനിലെത്തുകയായിരുനനു. അഭയാർഥികളെ സ്വീകരിക്കകണമോ തിരസ്‌ക്കരിക്കണമോ എന്ന സന്ദേഹം ലോകരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുമ്പോഴായാരുന്നു മാർപാപ്പയുടെ ഈ മാതൃക.

വിരുന്നിനെത്തിയ കുട്ടികൾ അവരുടെ ഇറ്റലിയിലെ ജീവിതത്തെക്കുറിച്ച് മാർപാപ്പയോട് സംസാരിച്ചു. കുട്ടികൾ മാർപാപ്പയ്ക്ക് അവർ വരച്ച കുറേയെറെ ചിത്രങ്ങളും സമ്മാനിച്ചു.

Source: Sunday Shalom