News >> ആർച്ച്ബിഷപ്പ് റാഫേൽ ചീനത്ത് അന്തരിച്ചു
ആർച്ച്ബിഷപ്പ് എമരിറ്റസ് റാഫേൽ ചീനത്ത് അന്തരിച്ചു. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. കാണ്ഡമാൽ, ഭുവനേശ്വർ, കട്ടക്ക് ആർച്ച്ബിഷപ്പായിരുന്നു. തൃശൂർ പല്ലിശേരി സ്വദേശിയാണ്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അന്ധേരി തിരുഹൃദയ ദേവാലയത്തിൽ. ഒഡീഷയിലെ കാണ്ഡമാലിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ധീരമായി നിയമപോരാട്ടത്തിലൂടെ നേരിട്ടു. ആക്രമണത്തിൽ ഇരകളായവർക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ കോടതി ഉയർന്ന നഷ്ടപരിഹാരത്തുക നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. 2008 ഓഗസ്റ്റിലാണ് ഒഡീഷയിലെ കാണ്ഡമാൽ ഉൾപ്പടെയുള്ള 10 ജില്ലകളിൽ ക്രൈസ്തവർക്കെതിരേ വ്യാപക ആക്രമണം നടന്നത്. ഈ സമയം ഇവിടെ ആർച്ച്ബിഷപ്പായിരുന്നു റാഫേൽ ചീനത്ത്. Source: Deepika