News >> സഭാശുശ്രൂഷകളില്‍ കാരുണ്യത്തിന്‍റെ അജപാലനനയം വളരണം
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലറും, കുടുംബം വിവാഹം എന്നിവയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ പ്രസിഡന്‍റുമായി നിയോഗിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തിന്‍റെ സംക്ഷേപം:ഇന്നിന്‍റെ മാനവിക പരിസ്ഥിതിയുടെ കാഴ്ചപ്പാടിലാണ് വത്തിക്കാനില്‍ പുതിയ വകുപ്പ് രൂപപ്പെടുത്തിയതെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. കുടുംബങ്ങള്‍ക്കും ജീവനും അല്‍മായര്‍ക്കുമായി താന്‍ രൂപപ്പെടുത്തിയ വത്തിക്കാന്‍റെ വകുപ്പുമായി ബന്ധപ്പെട്ടുണ്ടായ പുതിയ നിയമനം അറിയിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയയ്ക്ക് ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ചയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിത്.ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ചാന്‍സലര്‍, കുടുംബം വിവാഹം എന്നിവയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് (Chancellor of the Pontifical Academy for Life & President of the John Paul II Pontifical Institute for Marriage and Family) എന്നീ തസ്തികകളിലേയ്ക്ക് ആര്‍ച്ചുബിഷപ്പ് പാലിയയെ പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 17-ന് പ്രസിദ്ധപ്പെടുത്തിയ നിയമനപത്രികയിലൂടെ നിയോഗിച്ചു. കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്യവെയാണ് പാപ്പാ ഈ നിയമനം നടത്തിയത്.മനുഷ്യാന്തസ്സിന് കാലികമായ മാറ്റങ്ങള്‍ ചരിത്രത്തില്‍ ഉടനീളം ഉണ്ടായിട്ടിട്ടുണ്ട്. എന്നാല്‍ ജീവന്‍റെ മൂല്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ മറികടക്കേണ്ടത് സഭയുടെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ്. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുളള പരസ്പര ബന്ധത്തിന്‍റെ മേന്മ നിലനിര്‍ത്തുവാനും, ആത്മീയ-ഭൗതിക സ്വഭാവമുള്ള വ്യക്തിയുടെ അന്തസ്സ് എക്കാലത്തും എവിടെയും മാനിക്കപ്പെടേണ്ടതുമാണ്. മാനവികതയും സൃഷ്ടിയും തമ്മില്‍ ഉല്‍പത്തി മുതല്‍ ഉണ്ടായിരുന്ന സന്തുലിതാവസ്ഥ പുനരാവിഷ്ക്കരിക്കേണ്ട ആവശ്യം ഇന്ന് ഉണ്ടായിരിക്കുന്നു. അതിനുവേണ്ട നവമായ ക്രമീകരണങ്ങള്‍ വത്തിക്കാന്‍റെ വകുപ്പുകളിലൂടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പാലിയയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നു.കുടുംബങ്ങളെക്കുറിച്ചും ജീവനെക്കുറിച്ചും അല്‍മായ പ്രേഷിതത്വത്തെക്കുറിച്ചുമുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അടിസ്ഥാന പ്രബോധനങ്ങള്‍ സമഗ്രവും സമ്പൂര്‍ണ്ണവുമാണ്. സിനഡിന്‍റെ പഠനങ്ങളിലൂടെയും, സഭയുടെ പുതിയ പ്രബോധനം Amoris Laetitia 'സ്നേഹത്തിന്‍റെ സന്തോഷ'ത്തിലൂടെയും അവയ്ക്ക് കാലിക പ്രസക്തിയും, ആഴവും വ്യാപ്തിയും നല്കുകയാണ് ചെയ്തിട്ടുള്ളതെന്ന് പാപ്പാ വ്യക്തമാക്കി.സമകാലീന സംസ്ക്കാരത്തിന്‍റെ പ്രതിസന്ധികളെ നേരിടാനും ഒപ്പം അതിനെ തുണയ്ക്കുവാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ദൈവശാസ്ത്രപരമായ നിലപാടുകളില്‍ മുറുകെ പിടിക്കുമ്പോഴും അജപാലനപരമായ കാഴ്ചപ്പാടു നഷ്ടപ്പെട്ടുപോകരുത്. മുറിപ്പെട്ട മനുഷ്യരുടെ വേദന ശമിപ്പിക്കുവാനും മുറിവുണക്കുവാനുമുള്ള സഭയുടെ നിലപാടില്‍ വളരാനാണ് നവീകരണവും നിയമനങ്ങളും സഹായിക്കേണ്ടത്. ആര്‍ച്ചുബിഷപ്പ് പാലിയുടെ ദ്വിമാനമുള്ള പുതിയ നിയമനത്തെ വ്യക്തമാക്കുന്ന കത്ത് ഇങ്ങനെയാണ് പാപ്പാ ഉപസംഹരിച്ചത്.Source: Vatican Radio