News >> അറബുനാടുകളിലെ ജനങ്ങളുടെ ദുരവസ്ഥയെ രാഷ്ട്രീയവത്ക്കരിക്കരുത്


അറബുനാടുകളില്‍ സാമൂഹ്യ മത വിവേചനങ്ങള്‍ക്ക് ഇരകളാകുകയും കൊടുംദാരിദ്ര്യത്തിലമരുകയും ചെയ്യുന്ന ജനങ്ങളുടെ ദുരവസ്ഥയെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഉത്തര അറബുനാടുകളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് കമില്ലൊ ബാല്ലിന്‍.

അരനൂറ്റാണ്ടോളമായി അറബുനാടുകളില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റലി സ്വദേശിയായ അദ്ദേഹം ഇറ്റലിയിലെ റിമിനി പട്ടണത്തില്‍ ആരംഭിച്ചിരിക്കുന്ന ജനതകളുടെ മൈത്രിസംഗമത്തില്‍ സംബന്ധിക്കാനെത്തിയ വേളയില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

ജനങ്ങള്‍ പട്ടിണിയുടെയും വിവേചനത്തിന്‍റെയും സംഘര്‍ഷങ്ങളുടെയുമായ ദുരിതജീവിതം നയിക്കുന്ന അവസ്ഥയെപ്പറ്റി പരാമര്‍ശിച്ച അദ്ദേഹം ഫ്രാന്‍സീസ് പാപ്പാ റിമിനി സമ്മേളനത്തിനു നല്കിയ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞ സംഭാഷണം, അപരനെ സ്വീകരിക്കല്‍ എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സാഹോദര്യത്തിന്‍റെയും അപരനെ ഉള്‍ക്കൊള്ളേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് നാം എന്നും അവബോധമുള്ളവരായിരിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു.

Source: Vatican Radio