News >> പാപ്പായുടെ സാന്നിധ്യം ആന്ദദായകം-മാര്‍ക്കൊ ഇമ്പല്ല്യാത്സൊ


സമാധാനത്തിനു വേണ്ടി അസ്സീസിയില്‍ സംഘടിപ്പിക്കപ്പെടുന്ന  മതാന്തര പ്രാര്‍ത്ഥനാസമ്മേളനത്തില്‍, സെപ്റ്റംബര്‍ 20ന്,  ഫ്രാന്‍സീസ് പാപ്പായുടെ ഭാഗഭാഗിത്വം ഉണ്ടാകുമെന്ന വാര്‍ത്തയില്‍ വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ തലവന്‍ മാര്‍ക്കൊ ഇമ്പല്ല്യാത്സൊ അതിയായ ആനന്ദം രേഖപ്പെടുത്തുന്നു.

അക്രമങ്ങളാല്‍ യാതനകളനുഭവിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും  യുദ്ധങ്ങള്‍ക്കും ഇരകളായിത്തീരുകയും ചെയ്യുന്ന നിരിവധിപ്പേര്‍ ഇന്ന്  സമാധാനത്തിനായി കേഴുകയാണെന്ന് പാപ്പായുടെ സാന്നിധ്യമുണ്ടാകുമെന്ന അറിയിപ്പില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം അനുസ്മരിക്കുന്നു. 

Source: Vatican Radio