News >> സിറിയയില്‍ 37 ലക്ഷത്തിലേറെ കുട്ടികള്‍ ദയനീയാവസ്ഥയില്‍
സിറിയയില്‍ 5 വയസില്‍ താഴെ പ്രായമുള്ള 37 ലക്ഷത്തിലേറെ കുട്ടികളുടെ ദയനീയാവസ്ഥയില്‍ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF ) ആശങ്കപ്രകടിപ്പിക്കുന്നു.സംഘര്‍ഷങ്ങളും പലായനങ്ങളും അനിശ്ചിതത്വങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്കറിയില്ല എന്നൊരവസ്ഥയാണ് അവിടെ നിലവിലുള്ളതെന്ന് ശിശുക്ഷേമ നിധിയുടെ സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലുള്ള കാര്യാലയത്തിന്‍റെ വക്താവ് ക്രിസ്റ്റഫ് ബുള്യുറാക് പറഞ്ഞു.സിറിയക്കാരായ മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ അയല്‍ നാടുകളില്‍ അഭയാര്‍ത്ഥികളായിട്ടാണ് ജനിച്ചിരിക്കുന്നതെന്നും അദ്ദഹം വെളിപ്പെടുത്തി.കടുത്തപോരാട്ടവേദിയായ ആലെപ്പൊയിലെ സ്ഥിതിഗതികളെക്കുറിച്ചു സൂചിപ്പിക്കുന്ന ബുള്യുറാക് കഴിഞ്ഞ രണ്ടാഴ്ചകളായിട്ട് അവിടെ ശുദ്ധജലത്തിന്‍റെ അഭാവം രൂക്ഷമായിരിക്കയാണെന്ന് പറഞ്ഞു.Source: Vatican Radio