News >> പിഒസിയില്‍ നാടകമത്സരത്തിന് ഇന്നു(Sept 17)തുടക്കം
കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 28-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമത്സരം ഇന്നു തുടങ്ങും. 27 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിലാണു നാടകം. കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ 11 നാടകങ്ങളാണ് ഇക്കുറി മേളയിലുള്ളത്.
ഇന്നു വൈകുന്നേരം 5.30ന് മാധ്യമ കമ്മീഷന്‍ വൈസ് ചെയര്‍മാനും എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നാടകമേള ഉദ്ഘാടനംചെയ്യും. തുടര്‍ന്നു തിരുവനന്തപുരം എയ്ഞ്ചല്‍ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന "
ഇസ്രായേലിന്റെ വീരപുത്രന്‍"ബൈബിള്‍ നാടകം. നാളെ കൊല്ലം ആവിഷ്കാരയുടെ
കുഴിയാനകള്‍, 19ന് ചങ്ങനാശേരി സൌരഭ്യസുരഭിയുടെ
ഭൂതത്താന്‍കെട്ടിലെ ഭൂതം, 20ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ
നാരങ്ങാമിട്ടായി, 21ന് തൃശൂര്‍ ഗുരുവായൂര്‍ ബന്ധുരയുടെ
വിധിപറയും മുമ്പേ, 22ന് കാഞ്ഞിരപ്പള്ളി അമലയുടെ
നീതിസാഗരം, 23ന് തൃശൂര്‍ നവധാര കമ്യൂണിക്കേഷന്‍സിന്റെ
കഥപറയുന്ന വീട്, 24ന് കൊച്ചിന്‍ കേളിയുടെ
അരുത് ഇത് പുഴയാണ്, 25ന് തിരുവനന്തപുരം അക്ഷരകലയുടെ
സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ, 26ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ
അച്ഛനായിരുന്നു ശരി, 27ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ
സുഗന്ധവ്യാപാരി എന്നിവയാണു നാടകങ്ങള്‍.
ദിവസവും
വൈകുന്നേരം ആറിന് നാടകം തുടങ്ങുമെന്നു മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോളി വടക്കന്‍ അറിയിച്ചു.
Source: Deepika