News >> ഫാ. ജോസ് മോനിപ്പിള്ളില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍

വാഴക്കുളം: ഇന്‍ഫാം സംസ്ഥാന ഡയറക്ടറായി ഫാ. ജോസ് മോനിപ്പിള്ളിലിനെയും കണ്‍വീനറായി ജോസ് എടപ്പാട്ടിനെയും ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നാമനിര്‍ദേശംചെയ്തു. 

ഇന്‍ഫാം രൂപീകരണത്തില്‍ സജീവ പങ്കാളിത്തംവഹിച്ച ഫാ.ജോസ് മോനിപ്പിള്ളില്‍ തൊടുപുഴ മേഖല രക്ഷാധികാരിയും കോതമംഗലം രൂപതയിലെ ആയവന തിരുഹൃദയ പള്ളി വികാരിയുമാണ്. കോതമംഗലം മേഖല ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജോസ് എടപ്പാട്ട് ഇന്‍ഫാം കോതമംഗലം റീജണല്‍ പ്രസിഡന്റാണ്. 2007ല്‍ ചുമതലയേറ്റെടുത്ത ഇദ്ദേഹം വാഴക്കുളം, കോതമംഗലം മേഖലകളില്‍ നിരവധി കര്‍ഷക സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. മേഖലയിലെ ഇന്‍ഫാം, ഫാര്‍മേഴ്സ് ക്ളബുകളുടെയും നാളികേര ഉത്പാദക സംഘങ്ങളുടെയും രൂപീകരണത്തിലും മുഖ്യപങ്കുവഹിച്ചു. 

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കലിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്‍ഫാം സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്യന്‍, ദേശീയ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ് എന്നിവരുള്‍പ്പെട്ട സമിതിയാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്.  Source: Deepika