News >> മദർ തെരേസയുടെ നാമകരണം: ദൗത്യം പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യത്തിൽ ഫാ. ബ്രയൻ

കത്തോലിക്കാ സഭ ആരെയെങ്കിലും വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്നതിന് അദ്ഭുതങ്ങൾ ആവശ്യപ്പെടുന്നു. ജീവിക്കുന്ന വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസയുടെ കാര്യത്തിൽ പോലും ഇതിന് അപവാദം ഉണ്ടായില്ല. മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുവേണ്ട തെളിവുകൾ ശേഖരിക്കുന്നതിനു നിയുക്‌തനായതു മദർ തെരേസ സ്‌ഥാപിച്ച സന്യാസവൈദിക സഭയിലെ അം ഗമാണ്. കാനഡക്കാരൻ റവ.ഡോ. ബ്രയൻ കോവോജയ്ചുക് ആയിരുന്നു. അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന മദർ തെരേസ 130 രാജ്യങ്ങളിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി സ്ത്രീകളുടെയും പുരുഷന്മാരുടെയും സന്യാസസമൂഹങ്ങൾ സ്‌ഥാപിച്ചിട്ടുണ്ട്. 

ബ്രയൻ കോവോജയ്ചുക് ആദ്യമായി മദർ തെരേസയെ കണ്ടത് 1976 ൽ തന്റെ സഹോദരിയുടെ ആദ്യവ്രതത്തിനു പോയപ്പോളാണ്. അന്നു മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികൾ സന്യാസവസ്ത്രം ധരിച്ചു കഴിയുമ്പോൾ മദർ വന്ന് അവരുടെ തോളിൽ ഒരു കുരിശ് കുത്തിക്കൊടുക്കും. സാരിയെ ഒരുമിച്ചു പിടിച്ചുനിർത്തുക എന്നതാണു ലക്ഷ്യം. അതുപോലെ സഹോദരങ്ങളും ഹൃദയത്തിനു തൊട്ടു മുകളിലായി കുരിശ് കുത്തുന്നുണ്ട്. അന്ന് ഒരു വൈദികനു മദർ കുരിശ് കുത്തിക്കൊടുത്തു. അന്നത്തെ ദിവ്യബലി കഴിഞ്ഞു മദറിനോട് യാത്ര പറയാൻ ചെന്നപ്പോൾ മദർ പറഞ്ഞു: "നിനക്കും ഒരു കുരിശു കുത്തിത്തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു." ആദ്യം ഒരു ഷോക്ക് ആയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേരാൻ 21 വയസുള്ള ബ്രയൻ തയാറായി.

1997ൽ മദർ മരിച്ച ഉടൻ തന്നെ ഫാ. ബ്രയനിനെ പോസ്റ്റുലേറ്റർ ജനറൽ മദർ തെരേസയുടെ നാമകരണത്തിനായുള്ള തെളിവുകൾ ശേഖരിക്കുന്ന കാര്യങ്ങൾക്കു പ്രധാന പ്രൊമോട്ടർ ആയി നിയമിച്ചു. ഫാ. ബ്രയൻ തന്റെ വിശിഷ്‌ടമായ സേവനം രണ്ടിടങ്ങളിലായി റോമിലും മെക്സിക്കോയിലെ ടിജുനായിലെ മിഷനറീസ് ഓഫ് ചാരിറ്റി ഭവനത്തിലും പ്രവർത്തിച്ചുകൊണ്ടു പൂർത്തിയാക്കി.മദർ തെരേസയുടെ ജീവിതപാഠങ്ങളിലും സാക്ഷ്യങ്ങളിലും നിന്നു പ്രേരണ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം ഒരു ഇം ഗ്ലീഷ് പുസ്തകം "അ ഇമഹഹ േീ ങലൃര്യ: ഒലമൃേെ േീ ഘീ്ല, ഒമിറെ േീ ടലൃ്ല" എഡിറ്റ് ചെയ്തു. ഒരാളെ വിശുദ്ധനാക്കാൻ രണ്ട് അദ്ഭുതങ്ങൾ സ്‌ഥിരീകരിക്കപ്പെടണം. ഒന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനും രണ്ട് വിശുദ്ധനാക്കുന്നതിനും. ഈ അദ്ഭുതങ്ങളെക്കുറിച്ചു ഫാ. ബ്രയൻ തന്റെ ഉള്ളു തുറക്കുകയാണിവിടെ.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ24ൃ്ബയൃമ്യമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഒന്നാമത്തേ അദ്ഭുതം മോണിക്ക ബെസ്രയെന്ന ബംഗാളി വനിതക്ക് ആയിരുന്നു. മോണിക്കയുടെ അടിവയറ്റിൽ 16 സെന്റിമീറ്റർ വലിപ്പമുള്ള ഒരു തടിപ്പ്, ട്യൂമർ പോലെ, ഉണ്ടായിരുന്നു. അതു ഭേദമാക്കാൻ അവരുടെ കുടുംബം വിവിധ വഴികളിൽ പരിശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. അവർ അവളെ മദർ തെരേസയുടെ സഹോദരിമാരുടെ അടുത്തു കൊണ്ടുവന്നു. സഹോദരിമാർ അവളെ ഡോക്ടറുടെ അടുക്കലേക്കു കൊണ്ടുപോയെങ്കിലും ഡോക്ടർ അവരെ 1998 ഓഗസ്റ്റ് 31നു നല്ല മരണത്തിനായി വീട്ടിലേക്കു തിരിച്ചയച്ചു. സെപ്റ്റംബർ അഞ്ചിനു, മദർ തെരേസയുടെ ആദ്യ ചരമവാർഷികത്തിൽ, മഠത്തിലെ ശ്രേഷ്ഠ സഹോദരി മൃതസംസ്കാര വേളയിൽ മദർ തെരേസ ശരീരത്തിൽ തൊടുവിച്ച മറിയത്തിന്റെ മെഡൽ എടുത്തു മോണിക്കയുടെ വയറിൻമേൽ വച്ചു പ്രാർഥിച്ചു: "അമ്മേ, ഇന്ന് അമ്മയുടെ ദിനമാണ്, നീ ദരിദ്രരെ സ്നേഹിക്കുന്നു, നീ മോനിക്കയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ." രാത്രി ഒരു മണിക്കു ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ, ആ സ്ത്രീയുടെ വയറ്റിലെ ട്യൂമർ മാറിയതായി കണ്ടെത്തി. രാവിലെ മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ അവൾ ഒരു ചൂലു കൊണ്ട് മുറ്റം അടിച്ചു വൃത്തിയാക്കുന്നതു കണ്ടു. ഇത് ഒരു അദ്ഭുതം തന്നെയാണെന്ന്11 ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. 

പത്തുവർഷത്തിനുശേഷം 2008ൽ രണ്ടാമത്തെ അദ്ഭുതം ബ്രസീലിൽ സംഭവിച്ചു, ഇത്തവണ മാർസിലിയോ ഹദാദ് അൻഡ്രിനോ ആയിരുന്നു ആ ഭാഗ്യപ്പെട്ട വ്യക്‌തി. അദ്ദേഹത്തിനു തലച്ചോറിൽ ഒരു ബാക്ടീരിയ അണുബാധ ഉണ്ടായിരുന്നു. അത് ഒന്നിലധികം അൾസർ പോലെയുള്ള കുരുക്കൾക്കു കാരണമായി. അതു തലച്ചോറിലെ ദ്രാവകം അടിഞ്ഞുകൂടുന്ന ഹൈഡ്രോസെഫാലസ് എന്ന ഒരു അവസ്‌ഥയിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഭാര്യ മദർ തെരേസയോടുള്ള നൊവേന ഒമ്പത് ദിവസം പ്രാർഥിക്കാൻ തുടങ്ങി. അതു ചെയ്യാൻ അവളുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെട്ടു. 

ഡിസംബർ ഒമ്പതിനു പുലർച്ചെ രണ്ടോടെ, മാർസിലിയോയ്ക്ക് ഗാഢമായ തലവേദന അനുഭവപ്പെടുകയും കോമയിലാവുകയും ചെയ്തു. മരണം സമീപസ്ഥമായിരുന്നു. ഡോക്ടർ തലച്ചോറിലെ വെള്ളം ഊറ്റിക്കളയുന്നതിനുവേണ്ടി ഓപ്പറേഷൻ മുറിയിൽ കൊണ്ടുവന്നെങ്കിലും വിചാരിച്ചതുപോലെ ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ടു മറ്റൊരു രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ വേണ്ടി ഡോക്ടർ പുറത്തേക്കുപോയി.തന്റെ ശ്രമം വിജയിക്കാതെ അദ്ദേഹം ഓപ്പറേഷൻ റൂമിലേക്കു തിരിച്ചെത്തിയപ്പോൾ മാർസിലിയോ ഉണർന്നിരിക്കുന്നതാണു കണ്ടത്. തുടർന്ന് തലച്ചോറിന്റെ രണ്ടു സ്കാൻ ഡിസംബർ ഒമ്പതിനും മൂന്നിനും എടുത്തു. "അത്ഭുതം സംഭവിച്ചിരിക്കുന്നു" എന്നായിരുന്നു വിവിധ ഡോക്ടർമാരുടെ വാക്കുകൾ. 

മാർസിലിയോയെ ശുശ്രുഷിച്ച ഡോക്ടർ തന്റെ അടുത്ത് 30 രോഗികൾക്ക് ഹൈഡ്രോസെഫാലസ് ഉണ്ടായിരുന്നു എന്നും 29 പേരും മരിച്ചപ്പോൾ മാർസിലിയോ മാത്രമാണ് മരണത്തെ അതിജീവിച്ചതെന്നും സാക്ഷ്യപ്പെടുത്തി. 1998 മുതൽ 17 വർഷക്കാലം തന്റെ സമയം മാറ്റിവച്ചു ചെയ്ത പ്രവർത്തനത്തിന്റെ ചാരിതാർഥ്യത്തിലാണ് ഇപ്പോൾ ഫാ. ബ്രയൻ. 

തന്റെ റിപ്പോർട്ട് വിശുദ്ധരുടെ കാര്യങ്ങൾ നോക്കുന്ന കോൺഗ്രിഗേഷന്റെ പ്രിഫെക്റ്റായ കർദിനാൾ ആഞ്ജലോ അമാത്തോയെ ഏല്പിച്ചിട്ട് ഇനി എനിക്ക് അധരങ്ങൾ തുറക്കേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു സ്വയം മാറിനിൽക്കുകയാണ് ആ കർമയോഗി. Source: Deepika